മഹേന്ദ്ര സിങ് ധോണി തിരിച്ചുവരാൻ സാധ്യതയുണ്ടെന്ന് ഡീൻ ജോൺസ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയുണ്ടെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ഡീൻ ജോൺസ്. ക്രിക്കറ്റിൽ നിന്ന് താരം കുറച്ചുകാലത്തേക്ക് വിട്ടുനിന്നത് താരത്തിന് ഗുണം ചെയ്യുമെന്നും മുൻ ഓസ്‌ട്രേലിയൻ താരം പറഞ്ഞു. കഴിഞ്ഞ വർഷം ജൂലൈയിൽ ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റതിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല.

നിലവിൽ ഇന്ത്യൻ സെലക്റ്റർമാർ റിഷഭ് പന്തിനും കെ.എൽ രാഹുലിനുമാണ് അവസരം നൽകുന്നതെന്നും എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ധോണി മികച്ച പ്രകടനം പുറത്തെടുത്താൽ ധോണിക്ക് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുമെന്നും ഡീൻ ജോൺസ് പറഞ്ഞു. അതെ സമയം ഇന്ത്യൻ പ്രീമിയർ ലീഗിൽ ധോണി മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ ധോണിക്ക് ഇന്ത്യൻ ടീമിലേക്കുള്ള വഴി അടയുമെന്നും ഡീൻ ജോൺസ് പറഞ്ഞു.