ലോകകപ്പിനു താരമുണ്ടാകുമോ എന്ന ആശങ്കയില്‍ ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍, ശ്രീലങ്കന്‍ പരമ്പരയിലും ലുംഗിസാനി ഗിഡി ഇല്ല

- Advertisement -

പരിക്കേറ്റ് പാക്കിസ്ഥാനെതിരൊയ മത്സരങ്ങള്‍ നഷ്ടമായ പേസ് ബൗളര്‍ ലുംഗിസാനി ഗിഡി ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുവാന്‍ ഇനിയും വൈകുമെന്ന് സൂചന. ശ്രീലങ്കയ്ക്കെതിരെ പ്രഖ്യാപിച്ച ടെസ്റ്റ് ടീമിലേക്കും താരത്തിനെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. താരത്തിനു ലോകകപ്പ് നഷ്ടമാകുമോയെന്ന ആശങ്ക ആരാധകര്‍ക്കിടയിലുണ്ടെങ്കിലും അത് ഭയപ്പെടേണ്ടതില്ലെന്നാണ് ബോര്‍ഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

താരത്തിന്റെ പരിക്ക് ഭേദമായെങ്കിലും ധൃതി വേണ്ടെന്ന നിലപാടിലാണ് ദക്ഷിണാഫ്രിക്കന്‍ അധികൃതര്‍. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ചതുര്‍ദിന മത്സരത്തിനു ശേഷം മാത്രമേ താരത്തെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരികെ കൊണ്ടുവരികയുള്ളുവെന്ന് സെലക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. പൂര്‍ണ്ണമായും മാച്ച് ഫിറ്റായ ശേഷം മാത്രമേ ലുംഗിസാനി ഗിഡിയെ അന്താരാഷ്ട്ര മത്സരത്തിലേക്ക് എത്തിക്കുകയുള്ളുവെന്നും താരം പൂര്‍ണ്ണമായി ഫിറ്റായി തന്നെ ലോകകപ്പിനു തയ്യാറായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Advertisement