തുടർച്ചയായ അഞ്ചാം വിജയം, ഈസ്റ്റ് ബംഗാൾ കുതിപ്പ് തുടരുന്നു

- Advertisement -

ഐലീഗിൽ തുടർച്ചയായ അഞ്ചാം വിജയം നേടി ഈസ്റ്റ് ബംഗാൾ തങ്ങളുടെ കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ നെറോകയെ ആണ് കൊൽക്കത്തൻ ടീം പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് ഈസ്റ്റ് ബംഗാൾ വിജയം കൊയ്തത്. വിജയത്തോടെ ഈസ്റ്റ് ബംഗാൾ ചർച്ചിൽ ബ്രദേഴ്‌സിന് തൊട്ടടുത്തെത്തി. ഈസ്റ്റ് ബംഗാളിന് വേണ്ടി എൻറികോ എസ്ക്വേഡ ഇരട്ട ഗോളുകൾ നേടി.

മൂന്നാം മിനിറ്റിൽ തന്നെ ടീമിൽ പുതുതായി എത്തിയ ചെഞ്ചോ ഈസ്റ്റ് ബംഗാളിനെ ഞെട്ടിച്ച് നെറോകക്ക് വേണ്ടി വല കുലുക്കി. ആദ്യ പകുതി അവസാനിക്കുന്നത് വരെ ജോബി ജസ്റ്റിൻ അടക്കമുള്ള ആക്രമണ നിരയെ പിടിച്ചു കെട്ടാൻ നെറോക്കൻ പ്രതിരോധത്തിനായി.

എന്നാൽ സബ്സ്റ്റിറ്റ്യൂട്ട് ആയി ഇറങ്ങിയ മെക്സിക്കൻ താരം എൻറികോ എസ്ക്വേഡയാണ് മത്സരത്തിന്റെ വിധി എഴുതിയത്. 58ആം മിനിറ്റിൽ കളത്തിൽ എത്തിയ എസ്ക്വേഡ 67ആം മിനിറ്റിൽ ആദ്യ ഗോൾ നേടി ഈസ്റ്റ് ബംഗാളിന് സമനില നേടി കൊടുത്തു. തുർന്ന് 86ആം മിനിറ്റിൽ വിജയ ഗോളും നേടി എസ്ക്വേഡ മത്സരത്തിലെ താരമായി.

Advertisement