സസ്സെക്സുമായി കരാര്‍ പുതുക്കി ലൂക്ക് റൈറ്റ്

സസ്സെക്സുമായുള്ള തന്റെ കരാര്‍ പുതുക്കി ലൂക്ക് റൈറ്റ്. ടീമിന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ കൂടിയായ താരം 2023 വരെ കൗണ്ടിയ്ക്കൊപ്പം തുടരും. ഇതുവരെ 16 വര്‍ഷമാണ് താരം ക്ലബ്ബുമായുള്ള തന്റെ സഹകരണം തുടരുന്നത്. ഈ വര്‍ഷത്തെ ടി20 ബ്ലാസ്റ്റില്‍ 11 ഇന്നിംഗ്സുകളില്‍ നിന്ന് 411 റണ്‍സാണ് താരം നേടിയത്.

തനിക്ക് ക്ലബില്‍ വളരെ പ്രാധാന്യമുള്ല റോള്‍ ഉണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അതിനാല്‍ തന്നെ കരാര്‍ പുതുക്കുവാനായതില്‍ സന്തോഷമുണ്ടെന്നും ലൂക്ക് റൈറ്റ് വ്യക്തമാക്കി.