ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഇല്ലെങ്കിലും ബംഗബന്ധു ടി20 കപ്പ് നടത്തുവാനുള്ള തീരുമാനവുമായി ബംഗ്ലാദേശ് ബോര്‍ഡ്

കൊറോണയുടെ വ്യാപനം കാരണം വിദേശ താരങ്ങളുടെ പങ്കാളിത്തം അസാധ്യമായ സാഹചര്യത്തില്‍ ഈ വര്‍ഷം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് നടത്തേണ്ടതില്ലെന്ന് ബംഗ്ലാദേശ് ബോര്‍ഡ് തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രാദേശിക താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ബംഗബന്ധു ടി20 കപ്പ് നടത്തുവാനുള്ള ആലോചനയുമായി ബംഗ്ലാദേശ് ബോര്‍ഡ് മുന്നോട്ട് പോകുകയാണ്.

5 ടീമുകളുടെ പങ്കാളിത്തം ആണ് ടൂര്‍ണ്ണമെന്റില്‍ ഉറപ്പാക്കുവാന്‍ ബംഗ്ലാദേശ് ശ്രമിക്കുന്നത്. ടീം സ്പോണ്‍സര്‍ഷിപ്പിനായി താല്പര്യമുള്ള കമ്പനികളോടും വ്യക്തികളോടും ഏജന്‍സികളോടും മുന്നോട്ട് വരുവാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള എക്സ്പ്രഷന്‍ ഓഫ് ഇന്ററെസ്റ്റ് (EOI) ബംഗ്ലാദേശ് ബോര്‍ഡ് ക്ഷണിച്ചിട്ടുണ്ട്.

നവംബര്‍ 1ന് മുമ്പ് താല്പര്യമുള്ള സ്ഥാപനങ്ങള്‍ ഇഒഐ നല്‍കണമെന്നാണ് ബോര്‍ഡ് പറയുന്നത്.