ഫൈനലിന് ഇന്ത്യ ഒരു സ്പിന്നറെ ഉള്‍പ്പെടുത്തണം, അത് അശ്വിനായിരിക്കണം -മൈക്കൽ ഹോള്‍ഡിംഗ്

Ravichandranashwin
- Advertisement -

ന്യൂസിലാണ്ടിനെതിരെയുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ത്യ ഒരു സ്പിന്നറെ ഉള്‍പ്പെടുത്തണമെന്നും അത് രവിചന്ദ്രന്‍ അശ്വിന്‍ ആയിരിക്കണമെന്നുമാണ് കരുതുന്നതെന്നും പറ‍ഞ്ഞ് മൈക്കൽ ഹോൾഡിംഗ്. ഇന്ത്യയുടെ ബൗളിംഗ് അറ്റാക്ക് ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കുമെന്നാണ് താൻ കരുതുന്നതെന്ന് ഹോൾഡിംഗ് പറഞ്ഞു.

സ്വാഭാവികമായി സാഹചര്യങ്ങൾക്ക് പ്രധാന റോളുണ്ടെന്നും എന്നാൽ നല്ല സൂര്യനുദിയ്ക്കുന്ന സമയമാണെങ്കിൽ ഇന്ത്യയ്ക്ക് രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കാനുള്ള സാധ്യതയും ഉണ്ടെന്നും ഇനി അഥവാ ഒരു സ്പിന്നറാണെങ്കിലും അത് അശ്വിനായിരിക്കുമെന്നും ഹോൾഡിംഗ് പറ‍ഞ്ഞു. അശ്വിന് ബാറ്റിംഗിലും ടീമിനെ സഹായിക്കാനാകുമെന്നും ഹോൾഡിംഗ് വ്യക്തമാക്കി.

ഏജീസ് ബൗളിലെ പിച്ചിന് സ്പിന്നിനെ പിന്തുണയ്ക്കുവാനാകുമെന്നും അതിനാൽ തന്നെ ഇന്ത്യയ്ക്ക് മികച്ച സാധ്യതയാണ് മത്സരത്തിലുള്ളതെന്നും ഹോൾഡിംഗ് അഭിപ്രായപ്പെട്ടു.

Advertisement