ബംഗ്ലാദേശിന്റെ തിരിച്ചുവരവൊരുക്കി ലിറ്റൺ ദാസ്, താരത്തിന് ശതകം അഞ്ച് റൺസ് അകലെ നഷ്ടം

Litondas

ഒരു ഘട്ടത്തിൽ 132/6 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശിനെ ഹരാരെ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 294/8 എന്ന നിലയിലേക്ക് എത്തിച്ച് ലിറ്റൺ ദാസ്. 95 റൺസ് നേടിയ ലിറ്റൺ ദാസും 54 റൺസ് നേടി പുറത്താകാതെ നില്‍ക്കുന്ന മഹമ്മുദുള്ളയുമാണ് ബംഗ്ലാദേശിനെ വന്‍ നാണക്കേടിൽ നിന്ന് കരകയറ്റിയത്.

138 റൺസാണ് ഏഴാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് നേടിയത്. 95 റൺസ് നേടിയ ദാസിനെ പുറത്താക്കി ടിരിപാനോ ആണ് കൂട്ടുകെട്ട് തകര്‍ത്തത്. 54 റൺസ് നേടിയ മഹമ്മുദുള്ളയ്ക്കൊപ്പം 13 റൺസുമായി ടാസ്കിന്‍ അഹമ്മദ് ആണ് ക്രീസിലുള്ളത്. ലിറ്റൺ ദാസ് പുറത്തായി അടുത്ത പന്തിൽ മെഹ്ദി ഹസനെയും ബംഗ്ലാദേശിന് നഷ്ടമായി. 70 റൺസ് നേടിയ മോമിനുള്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍.

സിംബാബ്‍വേയ്ക്ക് വേണ്ടി ബ്ലെസ്സിംഗ് മുസറബാനി മൂന്നും ഡൊണാള്‍ഡ് ടിരിപാനോ, വിക്ടര്‍ ന്യൗച്ചി എന്നിവരും രണ്ട് വീതം വിക്കറ്റും നേടി.

Previous articleകൈൽ മയേഴ്സ് ടി20 ബ്ലാസ്റ്റിലേക്ക്
Next articleസംശയം വേണ്ട! അനായാസം സെമിഫൈനലിൽ എത്തി ജ്യോക്കോവിച്ച്