കൈൽ മയേഴ്സ് ടി20 ബ്ലാസ്റ്റിലേക്ക്

വിന്‍ഡീസ് താരം കൈല്‍ മയേഴ്സ് ടി20 ബ്ലാസ്റ്റിലേക്ക് എത്തുന്നു. ബിര്‍മ്മിംഗം ബെയേഴ്സ് അവരുടെ അവസാന മൂന്ന് ടി20 ബ്ലാസ്റ്റ് മത്സരങ്ങള്‍ക്കായാണ് താരത്തിന്റെ സേവനം ഉറപ്പാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച വോര്‍സ്റ്റര്‍ഷയറിനെതിരെയുള്ള മത്സരം മുതൽ ടീമിനൊപ്പം താരം ചേരും.
തന്റെ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ടീമിന് വേണ്ടി മികവ് പുലര്‍ത്തുവാന്‍ ശ്രമിക്കുമെന്നും ലഭിച്ച അവസരത്തിൽ വലിയ സന്തോഷമുണ്ടെന്നും കൈല്‍ മയേഴ്സ് വ്യക്തമാക്കി. ബംഗ്ലാദേശിനെതിരെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ പുറത്താകാതെ ഇരട്ട ശതകം നേടിയാണ് കൈല്‍ മയേഴ്സ് വാര്‍ത്ത പ്രാധാന്യം നേടിയത്.
395 റൺസ് ചേസ് ചെയ്ത് വിന്‍ഡീസ് വിജയം ഒരുക്കിയത് താരമായിരുന്നു. അതേ ടൂറിൽ ഏകദിന അരങ്ങേറ്റവും ന്യൂസിലാണ്ടിനെതിരെ ഏതാനും മാസത്തിൽ ടി20 അരങ്ങേറ്റവും താരം നടത്തിയിരുന്നു.