ഡേ നൈറ്റ് ടെസ്റ്റിലെ ആദ്യത്തെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂഷന് വിധേയനായി ലിറ്റണ്‍ ദാസ്, പകരമെത്തിയത് മെഹ്ദി ഹസന്‍

ഡേ നൈറ്റ് ടെസ്റ്റില്‍ ആദ്യത്തെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂഷന് വിധേയനായി ലിറ്റണ്‍ ദാസ്. ഇന്ന് ഷമിയുടെ പന്തില്‍ ആണ് ലിറ്റണ്‍ ദാസിന്റെ ഹെല്‍മറ്റില്‍ ആദ്യം പന്ത് കൊണ്ടത്. തുടര്‍ന്ന് ഏതാനും ഓവറുകള്‍ ബാറ്റ് ചെയ്ത ശേഷമാണ് ലിറ്റണ്‍ ദാസ് തനിക്ക് തുടരാനാകില്ലെന്ന് അമ്പയര്‍മാരോട് അറിയിച്ചത്. തുടര്‍ന്ന് ആദ്യ ദിവസം ലഞ്ചിന് പിരിയുവാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചു.

പിന്നീട് ലഞ്ചിന് ശേഷം ലിറ്റണ്‍ ദാസിന് പകരം മെഹ്ദി ഹസനാണ് ബാറ്റ് ചെയ്യാനെത്തിയത്. കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് ആയതിനാല്‍ തന്നെ ഹസന് ബൗളിംഗ് ചെയ്യാനാകില്ല.

മത്സരത്തില്‍ പിന്നീട് ഷമിയുടെ പന്ത് ഹെല്‍മറ്റില്‍ കൊണ്ട നയീം ഹസന്‍ പുറത്തായെങ്കിലും പിന്നീട് മത്സരത്തില്‍ തുടരാനാകില്ല എന്നതിനാല്‍ തൈജുല്‍ ഇസ്ലാം പകരം ഇറങ്ങി. താരത്തിന് മത്സരത്തില്‍ ബൗള്‍ ചെയ്യാനാകും.

ഇന്ത്യയിലെ ആദ്യത്തെ പിങ്ക് ബോള്‍ ടെസ്റ്റില്‍ രണ്ട് താരങ്ങളാണ് കണ്‍കഷന് സബ്സ്റ്റിറ്റ്യൂട്ടായി പുറത്ത് പോകേണ്ടി വന്നത്.