ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ 35/1, മയാംഗിന്റെ വിക്കറ്റ് നഷ്ടം

ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യ ദിവസം ടീ ബ്രേക്കിനായി ഇന്ത്യ പിരിയുമ്പോള്‍ 35/1 എന്ന നിലയില്‍ ഇന്ത്യ. 14 റണ്‍സ് നേടിയ മയാംഗ് അഗര്‍വാളിനെ ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും രോഹിത് ശര്‍മ്മ(13*) ചേതേശ്വര്‍ പുജാര(7*) എന്നിവരാണ് ടീമിനായി ക്രീസിലുള്ളത്. നേരത്തെ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിംഗ്സ് 106 റണ്‍സില്‍ അവസാനിച്ചിരുന്നു.

71 റണ്‍സ് പിന്നിലായാണ് ഇന്ത്യ നില്‍ക്കുന്നത്. ആദ്യ ദിവസം തന്നെ മികച്ച ലീഡ് നേടുകയെന്നതാവും ഇന്ത്യയുടെ ലക്ഷ്യം. മയാംഗിന്റെ വിക്കറ്റ് അല്‍-അമീന്‍ ഹൊസൈനാണ് ലഭിച്ചത്.