പി എസ് ജിയിലേക്ക് പോകാതിരുന്നത് എന്തെന്ന് വ്യക്തമാക്കി ഹസാർഡ്

പി എസ് ജി നിരവധി തവണ ശ്രമിച്ചിട്ടും താൻ എന്തുകൊണ്ട് പി എസ് ജിയിലേക്ക് പോയില്ല എന്ന് ഹസാർഡ് വ്യക്തമാക്കി. ഫ്രാൻസിൽ ലില്ലെയ്ക്ക് മാത്രമേ കളിക്കൂ എന്ന് താൻ പണ്ടെ തീരുമാനിച്ചിരുന്നു. എത്ര വലിയ ഓഫർ ആയാലും വേറെ ഒരു ക്ലബിനും ഫ്രാൻസിൽ താൻ കളിക്കില്ല. ലില്ലെ എന്ന ക്ലബിനെ തനിക്കത്ര ഇഷ്ടമാണെന്നും ഹസാർഡ് പറഞ്ഞു. ലില്ലെയുടെ അക്കാദമിയിലൂടെ ആയിരുന്നു ഹസാർഡ് വളർന്നു വന്നത്.

2005ൽ യുവതാരമായി ലില്ലെയിൽ എത്തിയ ഹസാർഡ് 2012ൽ ആയിരുന്നു ഫ്രഞ്ച് ക്ലബ് വിട്ട് ചെൽസിയിലേക്ക് എത്തിയത്. ലില്ലെയ്ക്ക് വേണ്ടി 150ഓളം മത്സരങ്ങൾ ഹസാർഡ് കളിച്ചിരുന്നു. അവിടെ ഒരു ലീഗ് കിരീടം ലിലെയ്ക് നേടിക്കൊടുക്കാനും ഹസാർഡിനായിരുന്നു. പി എസ് ജി ചിലപ്പോൾ തന്നെ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ എത്തിക്കാൻ സഹായിക്കാൻ കഴിയുന്ന ക്ലബായിരിക്കും. എന്നാലും താൻ ഫ്രാൻസിൽ വേറെ ഒരു ക്ലബിലും കളിക്കില്ല എന്നും ഹസാർഡ് പറഞ്ഞു.