ഗില്‍ മടങ്ങി, ഇന്ത്യ 54/1

Shubmangill

ചെന്നൈ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 54/1 എന്ന നിലയില്‍. മത്സരത്തില്‍ 249 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഇപ്പോള്‍ കൈവശപ്പെടുത്തിയിട്ടുള്ളത്. മൂന്ന് ദിവസത്തെ കളി അവശേഷിക്കെ ഈ മത്സരത്തില്‍ ഇംഗ്ലണ്ട് തോല്‍വിയേറ്റ് വാങ്ങാതെ രക്ഷപ്പെടുക എന്നത് ഏറെ ശ്രമകരമായ കാര്യമായിട്ട് വേണം കരുതുവാന്‍.

ഇംഗ്ലണ്ട് താരങ്ങള്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയ പിച്ചില്‍ ഇന്ത്യ അനായാസം റണ്‍സ് കണ്ടെത്തുന്നതാണ് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ കാണാനായത്. ശുഭ്മന്‍ ഗില്ലിനെ(14) ഇന്ത്യയ്ക്ക് നഷ്ടമാകുമ്പോളേക്ക് 42 റണ്‍സ് ഒന്നാം വിക്കറ്റില്‍ ഗില്ലും രോഹിത്തും ചേര്‍ന്ന് നേടിയിരുന്നു.

രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ രോഹിത് 25 റണ്‍സും ചേതേശ്വര്‍ പുജാര 7 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്. ജാക്ക് ലീഷിനാണ് ഗില്ലിന്റെ വിക്കറ്റ്.

Previous articleമെസ്സി ബാഴ്‌സലോണയിൽ സന്തോഷവാനാണെന്ന് ബാഴ്‌സലോണ പരിശീലകൻ
Next articleമെഹ്ദി ഹസന്‍ പൊരുതി വീണു, വിന്‍ഡീസിന് ധാക്കയില്‍ ആവേശോജ്ജ്വലമായ വിജയം