കരിയറിലെ അവസാന ഓവറില്‍ വിക്കറ്റുമായി ലസിത് മലിംഗയുടെ മടക്കം, അനില്‍ കുംബ്ലെയെക്കാള്‍ ഒരു വിക്കറ്റ് അധികം

തന്റെ അവസാന ഏകദിനത്തില്‍ കളിച്ച ലസിത് മലിംഗ ഇന്ന് മൂന്ന് വിക്കറ്റാണ് ബംഗ്ലാദേശിനെതിരെ നേടിയത്. ആദ്യ ഓവറില്‍ തമീം ഇക്ബാലിനെ പുറത്താക്കിയ മലിംഗ ഓപ്പണര്‍ സൗമ്യ സര്‍ക്കാരിനെയും പുറത്താക്കിയിരുന്നു. പിന്നീട് തന്റെ കരിയറിലെ അവസാന ഓവറില്‍ മുസ്തഫിസുര്‍ റഹ്മാനെ പുറത്താക്കിയപ്പോള്‍ അത് ബംഗ്ലാദേശിന്റെ അവസാന വിക്കറ്റായിരുന്നു. 338 വിക്കറ്റുകള്‍ നേടിയ ലസിത് മലിംഗ അനില്‍ കുംബ്ലെയുടെ 337 വിക്കറ്റുകളെന്ന റെക്കോര്‍ഡ് മറികടന്നിരുന്നു.

9.4 ഓവറില്‍ രണ്ട് മെയ്ഡന്‍ ഓവറുകള്‍ ഉള്‍പ്പെടെ 38 റണ്‍സ് വഴങ്ങിയാണ് മലിംഗ തന്റെ മൂന്ന് വിക്കറ്റുകള്‍ നേടിയത്. ശ്രീലങ്കയുടെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്ററാണ് ഇന്ന് പടിയിറങ്ങുന്നത്. ലോക ക്രിക്കറ്റില്‍ 9ാമത്തെ ഏറ്റവും അധികം വിക്കറ്റ് നേടുന്ന ബൗളറായാണ് മലിംഗയുടെമടക്കും. അടുത്ത ടി20 ലോകകപ്പ് വരെ താരം ടി20 ക്രിക്കറ്റ് കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.