വാർണർ അതി ശക്തമായി തന്നെ തിരിച്ചു വരും – ഓസ്‌ട്രേലിയൻ പരിശീലകൻ

ആഷസ് ആദ്യ ടെസ്റ്റിൽ നിരാശാജനകമായ പ്രകടനം നടത്തിയ ഡേവിഡ് വാർണർക്ക് ശക്തമായ പിന്തുണയുമായി ഓസ്‌ട്രേലിയൻ പരിശീലകൻ ജസ്റ്റിൻ ലാംഗർ. ആദ്യ ടെസ്റ്റിൽ കേവലം 10 റൺസ് മാത്രം നേടിയ താരം ശക്തമായ തിരിച്ചു വരവ് നടത്തും എന്ന് തന്നെയാണ് ഓസ്‌ട്രേലിയൻ പരിശീലകൻ നാളെ തുടങ്ങാനിരിക്കുന്ന രണ്ടാം ടെസ്റ്റിന് മുൻപ് പ്രത്യാശ പ്രകടിപ്പിച്ചത്.

“മികച്ച കളിക്കാർ ഫോമിലല്ലാതെയാവുന്നത് എനിക്ക് ഇഷ്ടമാണ്, റെക്കോർഡുകൾ പ്രകാരം അവർ തൊട്ടടുത്ത മത്സരത്തിൽ വൻ തിരിച്ചു വരവ് നടത്തും. അത് ഈ മത്സരത്തിൽ ആകുമെന്നാണ് പ്രതീക്ഷ” എന്നാണ് വാർണറിന്റെ കാര്യത്തിൽ പരിശീലകന്റെ നിലപാട്. വാർണറിന് ഒപ്പം വിവാദത്തിൽ പെട്ട് പുറത്തായിരുന്നു സ്റ്റീവ് സ്മിത്ത് പക്ഷെ കിടിലൻ ഫോമിലാണ്. ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയയുടെ വിജയ ശില്പിയായ താരം രണ്ട് ഇന്നിംഗ്സുകളിലും സെഞ്ചുറി നേടിയിരുന്നു. ആശയ ടെസ്റ്റിൽ 251 റൺസ് വിജയമാണ് ഓസീസ് സ്വന്തമാക്കിയത്.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡ് യുവ ഗോൾകീപ്പർ സ്കോട്ടിഷ് ക്ലബിൽ
Next articleമൊയീൻ അലി ക്രിക്കറ്റിൽ നിന്ന് താൽക്കാലികമായി വിശ്രമം എടുക്കും