ഇംഗ്ലണ്ട് ടൂറിലും ശ്രീലങ്കയെ കുശല്‍ പെരേര നയിക്കും, ടീമുകൾ പ്രഖ്യാപിച്ചു

Kusalperera

ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ കുശല്‍ പെരേര ടീമിനെ ഏകദിനങ്ങളിലും ടി20യിലും നയിക്കും. ബംഗ്ലാദേശിൽ ഏകദിന ടീമിന്റെ നായകനായി താരത്തെ നിയമിച്ചിരുന്നു. ഇപ്പോൾ ടി20യിലും ടീമിനെ നയിക്കുവാനുള്ള ദൗത്യം താരത്തെ ഏല്പിക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിൽ ലങ്ക 2-1ന് പരമ്പര കൈവിട്ടിരുന്നു.

24 അംഗ സംഘത്തെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ബംഗ്ലാദേശ് പരമ്പരയിൽ ടീമിലില്ലാതിരുന്ന അവിഷ്ക ഫെര്‍ണാണ്ടോ, നുവാൻ പ്രദീപ്, ഒഷാഡ ഫെര്‍ണാണ്ടോ, കസുൻ രജിത എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തുന്നുണ്ട്.

പരമ്പരയിൽ മൂന്ന് വീതം ഏകദിനങ്ങളും ടി20യുമാണുള്ളത്. ജൂൺ 23ന് ആണ് ആദ്യ ടി20. ജൂൺ 29ന് ഏകദിന പരമ്പര ആരംഭിക്കും.

ശ്രീലങ്കന്‍ പരിമിത ഓവര്‍ ടീം: : Kusal Perera (c), Kusal Mendis, Danushka Gunathilaka, Pathum Nissanka, Avishka Fernando, Oshada Fernando, Akila Dananjaya, Dushmantha Chameera, Isuru Udana, Binura Fernando, Nuwan Pradeep, Shiran Fernando, Kasun Rajitha, Dhananjaya de Silva, Charith Asalanka, Niroshan Dickwella, Dasun Shanaka, Chamika Karunaratne, Dhananjaya Lakshan, Wanindu Hasaranga, Ramesh Mendis, Lakshan Sandakan, Asitha Fernando and Ishan Jayaratne

Previous articleമുൻ യുവന്റസ് പരിശീലകൻ സാരി ലാസിയോയെ നയിക്കും
Next articleബാഴ്സലോണയെ പരിശീലിപ്പിക്കാൻ ധൃതിയില്ല എന്ന് സാവി