ബാഴ്സലോണയെ പരിശീലിപ്പിക്കാൻ ധൃതിയില്ല എന്ന് സാവി

20210605 150652
Credit: Twitter

ബാഴ്സലോണ പരിശീലകനാകാൻ തനിക്ക് ധൃതിയില്ല എന്ന് ബാഴ്സലോണ ഇതിഹാസ താരം സാവി. ബാഴ്സലോണയെ പരിശീലിക്കാനുള്ള അവസരത്തോട് താൻ രണ്ടു തവണ No പറഞ്ഞു എന്നുള്ളത് സത്യമാണ് എന്ന് സാവി പറഞ്ഞു. താൻ ബാഴ്സലോണ പരിശീലകൻ ആവാൻ തയ്യാറായി എന്ന് തോന്നുന്നില്ല എന്ന് സാവി പറഞ്ഞു. സമയം മാത്രമല്ല പല സാഹചര്യങ്ങൾ കൊണ്ടു ഇപ്പോൾ താൻ ബാഴ്സലോണ പരിശീലക ജോലി എടുക്കേണ്ടതില്ല എന്ന് മുൻ മധ്യനിര താരം പറഞ്ഞു.

ഇപ്പോൾ താൻ അൽ സാദിൽ സന്തോഷവാനാണെന്നും അതാണ് പ്രധാനം എന്നും അദ്ദേഹം പറഞ്ഞു. ബാഴ്സലോണയോട് No എന്ന് പറഞ്ഞത് വളരെ പ്രയാസത്തോടെ ആണ്. കാരണം താൻ ബാഴ്സലോണയുടെ കടുത്ത ആരാധകനാണ്. സാവി പറഞ്ഞു. എന്തായാലും ഇപ്പോൾ അതിനുള്ള സമയമായിട്ടില്ല എന്ന് അദ്ദേഹം ആവർത്തിച്ചു. മുൻ ബാഴ്സലോണ പ്രസിഡന്റ് ബാർതമൊയുവും ഇപ്പോഴത്തെ പ്രസിഡന്റ് ലപോർടയും ഇതിനകം സാവിയെ സമീപിച്ചിട്ടുണ്ട്.

Previous articleഇംഗ്ലണ്ട് ടൂറിലും ശ്രീലങ്കയെ കുശല്‍ പെരേര നയിക്കും, ടീമുകൾ പ്രഖ്യാപിച്ചു
Next articleനാലാം ദിവസത്തെ ആദ്യ പന്തിൽ തന്നെ ജോ റൂട്ട് പുറത്ത്, ഇംഗ്ലണ്ട് തകരുന്നു