മുൻ യുവന്റസ് പരിശീലകൻ സാരി ലാസിയോയെ നയിക്കും

20210605 154101
Credit: Twitter

മൊറൂസിയോ സാരി വീണ്ടും പരിശീലക വേഷത്തിൽ എത്തുന്നു. സീരി എ ക്ലബായ ലാസിയോ ആണ് സാരിയെ പരിശീലകനായി എത്തിക്കുന്നത്. ലാസിയോ പരിശീലകനായ ഇൻസാഗി അടുത്തിടെ സ്ഥാനം ഒഴിഞ്ഞിരുന്നു. സാരി ഒരു സീസൺ മുമ്പ് യുവന്റസിനെ പരിശീലിപ്പിച്ചിരുന്നു. യുവന്റസിന് അന്ന് ലീഗ് കിരീടം നേടിക്കൊടുക്കാൻ ആയെങ്കിലും സാരിയെ യുവന്റസ് ആ സീസൺ അവസാനം യുവന്റസ് അദ്ദേഹത്തെ പരിശീലകൻ സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു.

ഇറ്റലിയിൽ യുവന്റസിനെ കൂടാതെ നാപോളിയെയും സാരി പരിശീലിപ്പിച്ചിട്ടുണ്ട്. യുവന്റസിനൊപ്പം സീരി എ കിരീടം നേടിയപ്പോൾ സീരി എ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ പരിശീലകനായി സാരി മാറിയിരുന്നു. സാരി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയെയും പരിശീലിപ്പിച്ചിട്ടുണ്ട്.

Previous articleഅരങ്ങേറ്റ സീസൺ അവിസ്മരണീയം, ദിയാസ് പ്രീമിയർ ലീഗിലെ മികച്ച താരം
Next articleഇംഗ്ലണ്ട് ടൂറിലും ശ്രീലങ്കയെ കുശല്‍ പെരേര നയിക്കും, ടീമുകൾ പ്രഖ്യാപിച്ചു