മുന്നിൽ നിന്ന് നയിച്ച് നായകൻ കുശൽ പെരേര, ശ്രീലങ്കയ്ക്ക് 286 റൺസ്

Kusalperera
- Advertisement -

ബംഗ്ലാദേശിനെതിരെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ 286 റൺസ് നേടി ശ്രീലങ്ക. 6 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോർ നേടിയത്. ശ്രീലങ്കൻ നായകൻ കുശൽ പെരേരയുടെ ബാറ്റിംഗ് മികവിലാണ് ഈ സ്കോർ ടീം നേടിയത്. പെരേര 120 റൺസ് നേടിയപ്പോൾ ധനുഷ്ക ഗുണതിലക(39), ധനൻജയ ഡി സിൽവ(55*) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ.

ഓപ്പണർമാർ നൽകിയ മികച്ച തുടക്കത്തിന് ശേഷം 82/0 എന്ന നിലയിൽ നിന്ന് 82/2 എന്ന നിലയിലേക്ക് ശ്രീലങ്ക വീഴുകയായിരുന്നു. ലങ്കൻ നായകനൊപ്പം ക്രീസിൽ അധിക സമയം ചെലവഴിക്കുവാൻ മറ്റ് താരങ്ങൾക്ക് കഴിയാതെ പോയതും ശ്രീലങ്കയ്ക്ക് തിരിച്ചടിയായി. ടാസ്കിൻ അഹമ്മദ് ബംഗ്ലാദേശിനായി 4 വിക്കറ്റ് നേടി.

ആറാം വിക്കറ്റിൽ ധനൻജയ – ഹസരംഗ കൂട്ടുകെട്ട് 35 റൺസ് നേടിയാണ് ശ്രീലങ്കയെ ഈ സ്കോറിലേക്ക് നയിച്ചത്. 18 റൺസ് നേടിയ വനിൻഡു ഹസരംഗയുടെ വിക്കറ്റ് ടാസ്കിൻ അഹമ്മദാണ് നേടിയത്.

ധനൻജയ 55 റൺസുമായി പൊരുതി നിന്ന് ഈ പരമ്പരയിലെ തന്നെ ഇതുവരെയുള്ള ഉയർന്ന സ്കോറിലേക്ക് ശ്രീലങ്കയെ നയിക്കുകയായിരുന്നു.

Advertisement