ശ്രീലങ്കന്‍ ചെറുത്ത് നില്പുമായി കുശല്‍ മെന്‍ഡിസും റോഷെന്‍ സില്‍വും

ടോപ് ഓര്‍ഡര്‍ തകര്‍ന്നു വീണുവെങ്കിലും പ്രതിരോധത്തിന്റെ മതില്‍കെട്ട് ശ്രീലങ്കയ്ക്കായി ഉയര്‍ത്തി കുശലല്‍ മെന്‍ഡിസും റോഷെന്‍ സില്‍വയും. 53/4 എന്ന നിലയില്‍ നാലാം ദിവസം ബാറ്റിംഗ് ആരംഭിച്ച ആതിഥേയര്‍ക്ക് നൈറ്റ് വാച്ച്മാന്‍ ലക്ഷന്‍ സണ്ടകനെ(7) ആദ്യം നഷ്ടമായി. തലേ ദിവസത്തെ സ്കോറിനോട് 29 റണ്‍സ് കൂടി നേടിയ ശേഷമാണ് ശ്രീലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്.

പിന്നീട് ലങ്കയുടെ പോരാട്ട വീര്യമാണ് നാലാം ദിവസത്തെ ആദ്യ സെഷനില്‍ കണ്ടത്. ആറാം വിക്കറ്റില്‍ 81 റണ്‍സ് കൂട്ടിചേര്‍ത്ത് മെന്‍ഡിസ്-സില്‍വ കൂട്ടുകെട്ട് ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ശ്രീലങ്കയെ 164 റണ്‍സിലേക്ക് നയിച്ചിട്ടുണ്ട്. അഞ്ച് വിക്കറ്റ് ശേഷിക്കെ ലങ്ക 163 റണ്‍സാണ് വിജയത്തിനായി നേടേണ്ടത്.

കുശല്‍ മെന്‍ഡിസ് 77 റണ്‍സും റോഷെന്‍ സില്‍വ 37 റണ്‍സും നേടിയാണ് മത്സരത്തില്‍ ശ്രീലങ്കയെ തിരിച്ചുവരവിന്റെ പാതയിലേക്ക് കൊണ്ടുവരുന്നത്. ജാക്ക് ലീഷിനാണ് ഇന്ന് വീണ ഏക വിക്കറ്റ് നേടാനായത്.