പരിക്ക് ലങ്കയെയും അലട്ടുന്നു, പരിശീലനത്തിനിടെ കുശല്‍ മെന്‍ഡിസിനു പരിക്ക്

Image Courtesy: @ThePapareSports
- Advertisement -

ദക്ഷിണാഫ്രിക്കന്‍ താരം വെറോണ്‍ ഫിലാന്‍ഡര്‍ പോര്‍ട്ട് എലിസബത്ത് ടെസ്റ്റില്‍ കളിക്കില്ലെന്ന വാര്‍ത്ത പുറത്ത് വന്ന് ഏറെ വൈകാതെ ടെസ്റ്റില്‍ മറ്റൊരു താരത്തിന്റെ പങ്കാളിത്തവും സംശയത്തിലായിരിക്കുന്നു. പരിശീലനത്തിനിടെ ശ്രീലങ്കന്‍ മധ്യ നിര താരം കുശല്‍ മെന്‍ഡിസിനു പരിക്കേറ്റെന്നാണ് ലഭിയ്ക്കുന്ന വിവരം. നാളെ ആരംഭിക്കുന്ന ടെസ്റ്റില്‍ താരം പങ്കെടുക്കുമോ എന്നതില്‍ കൂടുതല്‍ വ്യക്തത വരാനിരിക്കുകയാണ്.

രണ്ട് ടെസ്റ്റുകളുള്ള പരമ്പരയില്‍ കുശല്‍ പെരേരയുടെ മികവില്‍ ശ്രീലങ്ക ആദ്യ ടെസ്റ്റില്‍ വിജയം സ്വന്തമാക്കിയിരുന്നു. പത്താം വിക്കറ്റില്‍ 78 റണ്‍സ് നേടിയാണ് പെരേര-ഫെര്‍ണാണ്ടോ കൂട്ടുകെട്ട് ടീമിനെ ചരിത്ര വിജയത്തിലേക്ക് നയിച്ചത്. പരമ്പര നഷ്ടമാകില്ലെങ്കിലും തോല്‍വി ഒഴിവാക്കി പരമ്പര വിജയം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാവും ശ്രീലങ്ക നാളത്തെ മത്സരത്തിനിറങ്ങുക.

Advertisement