ലോകകപ്പിൽ ഇന്ത്യയേക്കാൾ ഓസ്ട്രേലിയക്ക് സാധ്യത കൽപ്പിച്ച് അനിൽ കുംബ്ലെ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിലും വെയ്ൽസിലും നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയേക്കാൾ ഓസ്‌ട്രേലിയക്ക് സാധ്യത കൽപ്പിച്ച് മുൻ ഇന്ത്യൻ പരിശീലകനും സ്പിൻ ബൗളറുമായ അനിൽ കുംബ്ലെ. ലോകകപ്പിൽ ഓസ്ട്രേലിയ ഇപ്പോഴും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെന്നും അവരുടെ ടീം മികച്ചതാണെന്നും കുംബ്ലെ പറഞ്ഞു. 5 തവണ ലോകകപ്പ് ജേതാക്കളായ ഓസ്ട്രേലിയയാണ് നിലവിലെ ലോകകപ്പ് ജേതാക്കൾ.

വിലക്ക് കഴിഞ്ഞ് സ്മിത്തും വാർണറും ടീമിലേക്ക് മടങ്ങി വരുന്നതും അവരെ കൂടുതൽ ശക്തരാക്കുമെന്ന് കുംബ്ലെ പറഞ്ഞു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ ഓസ്ട്രേലിയ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. അത് കൊണ്ട് തന്നെ അവർക്ക് കിരീടം നേടാൻ മികച്ച സാധ്യത ഉണ്ടെന്നും കുംബ്ലെ പറഞ്ഞു.

ഇന്ത്യയെയും പാകിസ്താനെയും അടുത്തിടെ നടന്ന പരമ്പരകളിൽ തോൽപ്പിച്ച ഓസ്ട്രേലിയ മികച്ച ഫോമിലാണെന്നും അനിൽ കുംബ്ലെ പറഞ്ഞു. ഇന്ത്യയെ 3-2ന് പരമ്പരയിൽ തോൽപ്പിച്ച ഓസ്ട്രേലിയ പാകിസ്താനെ ഏകപക്ഷീയമായി തോൽപ്പിച്ചിരുന്നു. ഐ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത വാർണറുടെ സാന്നിദ്ധ്യവും അവർക്ക് തുണയാവുമെന്നും കുംബ്ലെ പറഞ്ഞു