കളിമാറ്റിയ ഓസീസ് വിക്കറ്റുകൾ, നാഴികകല്ല് പിന്നിട്ട് കുൽദീപ് യാദവ്

- Advertisement -

കരിയറിൽ പുതിയ നാഴികകല്ല് പിന്നിട്ട് ഇന്ത്യൻ താരം കുൽദീപ് യാദവ്. ഏകദിനത്തിൽ 100 വിക്കറ്റുകൾ എന്ന നേട്ടമാണ് കുൽദീപ് യാദവ് നേടിയത്. അലെക്സ് കാരിയുടെ വിക്കറ്റോടു കൂടിയാണ് ഏകദിനത്തിൽ 100 വിക്കറ്റുകൾ തികച്ചത്. 58 ഇന്നിംഗ്സുകളിൽ നിന്നാണ് ഈ നേട്ടം യാദവ് നേടിയത്.

ബ്രാഡ് ഹോഗിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ലെഫ്റ്റ് ആം റിസ്റ്റ് സ്പിന്നറാണ് യാദവ്. അലക്സ് കാരിയുടെ വിക്കറ്റിന് പിന്നാലെ സ്റ്റീവൻ സ്മിത്തിന്റെ വിക്കറ്റും കുൽദീപ് യാദവ് വീഴ്ത്തി. ഓസീസ് ഇന്നിംഗ്സിന്റെ നടുവൊടിച്ചത് കുൽദീപ് യാദവ് ഈ വിക്കറ്റിലൂടെയാണ്. 98 റൺസുമായി കുതിച്ച സ്മിത്തിനെ വീഴ്ത്തുകയായിരുന്നു യാദവ്.

Advertisement