2 റൺ അകലെ സെഞ്ചുറി നഷ്ടമാക്കി സ്മിത്ത്,കുൽദീപിലൂടെ പിടിമുറുക്കി ഇന്ത്യ

2 റൺ അകലെ സെഞ്ചുറി നഷ്ടമാക്കി ആസ്ട്രേലിയൻ താരം സ്മിത്ത്. ആസ്ട്രേലിയക്കെതിരെ പിടിമുറുക്കി ഇന്ത്യ ബൗളർമാർ. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ പൊരുതിപ്പിടിച്ച് തുടങ്ങിയതായിരുന്നു ആസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 340 റൺസെടുത്തിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ ഇപ്പോൾ ജയത്തിലേക്ക് പടിപടിയായി നീങ്ങുകയായിരുന്നു.

എന്നാൽ സ്മിത്തിന്റെ വിക്കറ്റ് വീഴ്ത്തി കുൽദീപ് യാദവാണ് ഇന്ത്യയുടെ കുതിപ്പിന് കളമൊരുക്കിയത്. 15 റൺസ് എടുത്ത വാർണറെ ആദ്യം ഷമി മടക്കി. പിന്നീട് 33 റൺസ് എടുത്ത ഫിഞ്ചിനെ രാഹുലും ജഡേജയും ചേർന്ന് പവലിയനിലേക്ക് പറഞ്ഞയച്ചു. പിന്നീട് ലബുസ്ചഗ്നേയും സ്മിത്തും ചേർന്ന് ഓസീസ് ഇന്നിംഗ്സ് പടുത്തുയർത്തുകയായിരുന്നു. പിന്നീട് 46 റൺസ് എടുത്ത ലബുചഗ്നേയെ ജഡേജ തന്നെ പറഞ്ഞയച്ചു. ഒരു ഓവറിൽ തന്നെ അലെക്സ് കാരിയേയും സ്റ്റീവൻ സ്മിത്തിനേയും പറഞ്ഞയച്ച് കുൽദീപാണ് കളിമാറ്റിയത്.

Previous articleഏകദിനത്തിലെ റൺവേട്ട, വേഗമേറിയ 1000 ലിസ്റ്റിൽ ഇടം നേടി രാഹുൽ
Next articleകളിമാറ്റിയ ഓസീസ് വിക്കറ്റുകൾ, നാഴികകല്ല് പിന്നിട്ട് കുൽദീപ് യാദവ്