ആംലയുടേയും സച്ചിന്റെയും റെക്കോർഡുകൾ പഴങ്കഥയാക്കി രോഹിത്ത് ശർമ്മ

വീണ്ടുമൊരു റെക്കോർഡ് കൂടെ പഴങ്കഥയാക്കി രോഹിത്ത് ശർമ്മ. ഓപ്പണർ എന്ന നിലക്ക് 7000 റൺസുകൾ എന്ന നാഴികകല്ല് മറികടന്നു ഹിറ്റ്മാൻ. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരം കൂടെയാണ് രോഹിത്ത് ശർമ്മ. 137 ഇന്നിംഗ്സുകൾ കൊണ്ടാണ് 7000 റൺസ് ഹിറ്റ്മാൻ നേടിയത്. ഒരു ഓപ്പണറുടെ ഏറ്റവും വേഗതയേറിയ 7000 റൺസുകളാണിത്.

ഇതിനു മുൻപ് ഹാഷിം ആംലയായിരുന്നു ഈ റെക്കോർഡിനുടമ. 147 ഇന്നിംഗ്സുകളിൽ നിന്നാണ് അദ്ദേഹം 7000 റൺസ് നേടിയത്. ആംലക്ക്‌ മുൻപേ ഈ റെക്കോർഡ് സച്ചിന്റെ പേരിലായിരുന്നു. 160 ഇന്നിങ്‌സുകള്‍ കൊണ്ടാണ് ഇന്ത്യൻ ഇതിഹാസം സച്ചിൻ ഏകദിന ഓപ്പണറെന്ന നിലയ്ക്ക് 7000 റണ്‍സ് നേടിയത്. സച്ചിൻ പുറമേ ഗാംഗുലി, സേവാഗ് എന്നിവരും ഓപ്പണർ എന്ന നിലക്ക് 7000 റൺസ് നേടിയിട്ടുണ്ട്.

Previous articleകളിമാറ്റിയ ഓസീസ് വിക്കറ്റുകൾ, നാഴികകല്ല് പിന്നിട്ട് കുൽദീപ് യാദവ്
Next articleഡിഫൻസീവ് പിഴവുകളിൽ ബെംഗളൂരു വീണു, പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി മുംബൈ സിറ്റി