ബാര്‍ബഡോസിലെ പിച്ചിനെ പഴിച്ച് കീറൺ പൊള്ളാര്‍ഡ്

Kieronpollard

ഏകദിന പരമ്പരയ്ക്കായി തയ്യാറാക്കിയ പിച്ചിനെ പഴിച്ച് വിന്‍ഡീസ് ടീം നായകന്‍ കീറൺ പൊള്ളാര്‍ഡ്. നിര്‍ണ്ണായകമായ മൂന്നാം ഏകദിനത്തിൽ പൊള്ളാര്‍ഡിന്റെ ടീം 152 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇതിന് മുമ്പുള്ള മത്സരങ്ങളിൽ 123, 187 എന്നീ സ്കോറുകള്‍ക്കാണ് വെസ്റ്റിന്‍ഡീസ് പുറത്തായത്.

സെയിന്റ് ലൂസിയയിൽ നടന്ന ടി20 പരമ്പരയിൽ ഉയര്‍ന്ന സ്കോറുകള്‍ വന്ന ശേഷം ഏകദിന പരമ്പരയ്ക്കായി തയ്യാറാക്കിയ പിച്ച് അംഗീകരിക്കാനാകാത്തതാണെന്നാണ് വിക്കറ്റിനെക്കുറിച്ച് പൊള്ളാര്‍ഡ് പറഞ്ഞത്.

തന്റെ ടീമിന്റെ ബാറ്റിംഗ് പ്രകടനം മോശമായിരുന്നുവെങ്കിലും രണ്ട് ടീമുകളും ഈ പിച്ചിൽ ബുദ്ധിമുട്ടുന്നതാണ് കാണാനായതെന്നും തങ്ങള്‍ ഒഴിവുകഴിവുകള്‍ പറയുകയല്ല എന്നാൽ വളരെ മോശം പിച്ചായിരുന്നു ഇതെന്നും പൊള്ളാര്‍ഡ് പറഞ്ഞു.

Previous articleസാഞ്ചോയ്ക്ക് പകരക്കാരനായി ഡോൺയെൽ മലൻ ഡോർട്മുണ്ടിൽ
Next articleക്രുണാൽ പാണ്ഡ്യയ്ക്ക് കോവിഡ്, ഇന്നത്തെ രണ്ടാം ടി20 മാറ്റി വെച്ചു