ക്രുണാല്‍ പാണ്ഡ്യയ്ക്ക് നാല് വിക്കറ്റ്, സ്റ്റോയിനിസിന്റെ മികവില്‍ 164 റണ്‍സ് നേടി ഓസ്ട്രേലിയ

- Advertisement -

വെടിക്കെട്ട് തുടക്കത്തിനു ശേഷം തുടരെ വിക്കറ്റുകളുമായി ക്രുണാല്‍ പാണ്ഡ്യ തന്റെ സ്പെല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഓസ്ട്രേലിയയെ 164 റണ്‍സില്‍ എറിഞ്ഞ് നിര്‍ത്തി ഇന്ത്യ. ഒരു ഘടത്തില്‍ വലിയ സ്കോര്‍ ഓസീസ് ബാറ്റ്സ്മാന്മാര്‍ നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും കുല്‍ദീപ് യാദവ് ആരോണ്‍ ഫിഞ്ചിനെ പുറത്താക്കി ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. 23 പന്തില്‍ നിന്ന് 28 റണ്‍സ് നേടിയ ഫിഞ്ച് ഡാര്‍സി ഷോര്‍ട്ടുമായി ചേര്‍ന്ന് 68 റണ്‍സ് ഒന്നാം വിക്കറ്റില്‍ നേടിയിരുന്നു.

തൊട്ടടുത്ത ഓവറില്‍ ഡാര്‍സി ഷോര്‍ട്ടിനെ പുറത്താക്കി ക്രുണാല്‍ തന്റെ ആദ്യ വിക്കറ്റ് നേടി. 33 റണ്‍സാണ് താരത്തിന്റെ സംഭാവന. അടുത്ത പന്തില്‍ തന്നെ ബെന്‍ മക്ഡര്‍മട്ടിനെയും പുറത്താക്കി ക്രുണാല്‍ ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കി. ഏതാനും ഓവറുകള്‍ക്ക് ശേഷം ഗ്ലെന്‍ മാക്സ്വെല്ലിനെയും(13), അലക്സ് കാറെയെയും(27) ഓസ്ട്രേലിയയ്ക്ക് നഷ്ടമായി. ഇരുവരെയും പുറത്താക്കിയത് ക്രുണാല്‍ പാണ്ഡ്യ ആയിരുന്നു.

അവസാന ഓവറുകളില്‍ മാര്‍ക്ക് സ്റ്റോയിനിസും(25*) നഥാന്‍ കോള്‍ട്ടര്‍-നൈലും(13*) അടിച്ച് തകര്‍ത്തപ്പോള്‍ ഓസ്ട്രേലിയ 6 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. 16 പന്തില്‍ നിന്ന് 33 റണ്‍സാണ് ഏഴാം വിക്കറ്റില്‍ ഇവര്‍ നേടിയത്.

Advertisement