ധോണി അഞ്ചാം നമ്പറില്‍ തന്നെ ബാറ്റ് ചെയ്യുമെന്ന് കോഹ്‍ലി

- Advertisement -

അടുത്ത കാലത്തായി ഇന്ത്യന്‍ ടീമിനു വേണ്ടി ഫിനിഷിംഗ് റോളില്‍ അത്ര തിളങ്ങുവാനായില്ലെങ്കിലും എംഎസ് ധോണി ബാറ്റിംഗ് നമ്പറില്‍ അഞ്ചാം സ്ഥാനത്ത് തന്നെ ബാറ്റ് ചെയ്യുമെന്ന് അറിയിച്ച് വിരാട് കോഹ്‍ലി. ഉപ നായകന്‍ രോഹിത് ശര്‍മ്മ ധോണിയെ നാലാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് വാദിക്കുമ്പോള്‍ കോഹ‍്‍ലി താരം അഞ്ചാം നമ്പറില്‍ തന്നെ ബാറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ്.

ധോണിയുടെ അത്രയും അനുഭവസമ്പത്തുള്ള താരം എന്നും ടീമിനു മുതല്‍ക്കൂട്ടാണ്. ചെന്നൈയ്ക്ക് വേണ്ടി മികച്ച ഫിനിഷിംഗ് ദൗത്യം ഏറ്റെടുക്കുന്ന ധോണി ഇന്ത്യയ്ക്കായും ഫോമിലാവുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Advertisement