ഇന്ത്യയുടെ മുന്‍ നിര സ്പിന്നര്‍മാര്‍ക്ക് ഇന്നലെ മറക്കുവാനാഗ്രഹിക്കുന്ന ദിനം

- Advertisement -

വിരാട് കോഹ്‍ലിയുടെ നേതൃത്വത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വിജയം പിടിച്ചെടുത്തുവെങ്കിലും ഇന്ത്യയുടെ മുന്‍ നിര സ്പിന്നര്‍മാര്‍ക്ക് ഇന്നലെ മറക്കാനാഗ്രഹിക്കുന്ന ദിനം. കുല്‍ദീപ് യാദവും യൂസുവേന്ദ്ര ചഹാലിനെയും അടിച്ച് തകര്‍ത്ത് ബാറ്റ്സ്മാന്മാര്‍ കസറിയപ്പോള്‍ കുല്‍ദീപും ചഹാലും റണ്‍ ഏറെ വഴങ്ങുകയായിരുന്നു.

കുല്‍ദീപ് യാദവ് മോയിന്‍ അലിയുടെ വിക്കറ്റ് നേടിയെങ്കിലും 4 ഓവറില്‍ നിന്ന് 59 റണ്‍സാണ് വഴങ്ങിയത്. വിരാട് കോഹ്‍ലിയും മോയിന്‍ അലിയുമാണ് ആര്‍സിബി ബൗളര്‍മാരെ അടിച്ച് തകര്‍ത്തത്. അതേ സമയം ബാംഗ്ലൂര്‍ നിരയിലെ ഏറ്റവും അധികം വിക്കറ്റ് നേടിയ ചഹാലിനു തന്റെ ക്വോട്ട പൂര്‍ത്തിയാക്കുവാന്‍ പോലും സാധിച്ചില്ല. 3 ഓവറില്‍ 45 റണ്‍സ് വഴങ്ങിയ താരത്തിനു വിക്കറ്റൊന്നും ലഭിച്ചില്ല.

Advertisement