“കോഹ്ലിയെ പോലെയൊരു ക്യാപ്റ്റനെ താൻ കണ്ടിട്ടില്ല” – രവി ശാസ്ത്രി

- Advertisement -

കോഹ്ലിയെ പോലെ ഗ്രൗണ്ടിൽ മറ്റുള്ളവർക്ക് ഊർജ്ജം നൽകുന്ന ഒരു ക്യാപ്റ്റനെ താൻ ഇതുവരെ കണ്ടിട്ടില്ല എന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി. കോഹ്ലിയുടെ ക്രിക്കറ്റിനോടുള്ള ആത്മാർത്ഥതയും ക്രിക്കറ്റിനായി കോഹ്ലി നൽകുന്ന ഊർജ്ജവും ഒരാൾക്കും പകരം വെക്കാൻ ആകില്ല എന്നും രവിശാസ്ത്രി പറഞ്ഞു‌. ക്യാപ്റ്റൻ എന്നനിലയിൽ കോഹ്ലി മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു.

ഈ ലോകത്ത് ഒരു ക്യാപ്റ്റനും എല്ലാം തികഞ്ഞ ആളല്ല. ഒരു മേഖലയിൽ ക്യാപ്റ്റന് കഴിവു കൂടുതൽ ഉണ്ടെങ്കിൽ മറ്റൊരു മേഖലയിൽ പിഴവുകളും ഉണ്ടാകും. അത് സാധാരണയാണ്. കോഹ്ലി ദിവസം കഴിയും തോറും എന്ന നിലയിൽ മെച്ചപ്പെട്ട് വരികയാണ്. മത്സര ഫലങ്ങൾ നോക്കിയാൽ മതിൽ കോഹ്ലി മികച്ച ക്യാപ്റ്റനാണെന്ന് മനസ്സിലാക്കാൻ എന്നും ർവ്വി ശാസ്ത്രി പറഞ്ഞു.

Advertisement