“മറഡോണയെ കിട്ടിയാൽ പോലും മോശമാക്കുന്ന ക്ലാബായി യുണൈറ്റഡ് മാറി”

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖ ഫുട്ബോൾ ഏജന്റ് മിനോ റൈയോള. പോൾ പോഗ്ബയുടെ കരിയർ മോശമാകാൻ കാരണം മാഞ്ചസ്റ്റർ യുണൈറ്റഡ് ആണെന്ന് സൂചിപ്പിച്ചു കൊണ്ടായിരുന്നു റൈയോളയുടെ വിമർശനം. താൻ തന്റെ ഒരു താരത്തെയും ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന് നൽകില്ല എന്ന് റൈയോള പറഞ്ഞു. അവിടെ പോയാൽ മാൾഡിനിയും മറഡോനയു വരെ മോശം കളിക്കാർ ആകും അതാണ് ക്ലബിന്റെ ഇപ്പോഴത്തെ അവസ്ഥ. റൈയോള പറഞ്ഞു.

പോൾ പോഗ്ബയ്ക്ക് യുവന്റസ് പൊലെ ഒരു ടീമായിരുന്നു വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. പ്രീമിയർ ലീഗ് കിരീടം പോയിട്ട് ചാമ്പ്യൻസ് ലീഗ് യോഗ്യത വരെ യുണൈറ്റഡിന് സംശയമാണ്. താൻ തന്റെ താരങ്ങളെ ഓർത്ത് വേവലാധിയിലാണെന്നും റൈയോള പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ക്ലബിന്റെ കാര്യത്തിലും ഇതുപോലെ സങ്കടത്തിലാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement