മഴ മാറിയില്ല, ഒരു പന്ത് പോലും എറിയാതെ മൂന്നാം ദിവസം അവസാനിപ്പിച്ചു

Newsroom

ബംഗ്ലദേശും പാകിസ്ഥാനും തമ്മിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ മൂന്നാ ദിവസവും മഴ മൂലം കളി നടന്നില്ല. ഇന്ന് ഒരു പന്ത് പോലും എറിയാൻ ആവാത്ത സാഹചര്യം ആയിരുന്നു. മഴ മാറുന്ന ലക്ഷണം ഇല്ലാത്തത് കൊണ്ട് തന്നെ ഈ ദിവസത്തെ കളി ഉപേക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. ഇന്നലെ രണ്ടാം ദിവസം വെറും 6.2 ഓവർ മാത്രമായിരുന്നു മഴ കാരണം പൂർത്തിയാക്കാൻ ആയത്. മത്സരത്തിന്റെ ആദ്യ ദിവസൻ രണ്ട് സെഷൻ മാത്രമാണ് മഴ മൂലം പൂർത്തിയാക്കാനായത്.

രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ പാകിസ്താൻ 2 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എന്ന നിലയിലായിരുന്നു. 52 റൺസ് എടുത്ത അസ്ഹർ അലിയും 71 റൺസ് എടുത്ത ബാബർ അസമുമാണ് നിലവിൽ ക്രീസിൽ ഉള്ളത്. രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരം ജയിച്ച പാകിസ്ഥാൻ 1-0ന് മുൻപിലാണ്.