ഗാംഗുലിയുടെ റെക്കോർഡ് മറികടന്ന് ക്യാപ്റ്റൻ കോഹ്ലി

Photo:Twitter/@BCCI

ഇന്നലെ വെസ്റ്റിൻഡീസിനെതിരെ നേടിയ ടെസ്റ്റ് വിജയത്തോടെ ഒരു പുതിയ റെക്കോർഡ് കോഹ്ലി സ്വന്തമാക്കി. ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ വിജയിക്കുന്ന ഇന്ത്യൻ ക്യാപ്റ്റനായി കോഹ്ലി മാറി. ഇന്നലത്തേത് കോഹ്ലിയുടെ കീഴിൽ ഇന്ത്യ സ്വന്തമാക്കിയ 12ആം എവേ വിജയമായിരുന്നു. 11 വിജയങ്ങൾ ഇന്ത്യക്ക് പുറത്തുള്ള സൗരവ് ഗാംഗുലിയുടെ റെക്കോർഡ് ആണ് കോഹ്ലി മറികടന്നത്.

26 ടെസ്റ്റുകളിൽ നിന്നാണ് കോൽഹ്ലിയുടെ കീഴിൽ ഇന്ത്യ 12 വിജയങ്ങൾ സ്വന്തമാക്കിയത്. സൗരവ് ഗാംഗുലി ക്യാപ്റ്റൻ ആയിരിക്കെ 26 ടെസ്റ്റ് മത്സരങ്ങൾ വിദേശത്ത് കളിച്ച ഇന്ത്യ‌11 വിജയങ്ങളാണ് സ്വന്തമാക്കിയത്. ധോണിക്ക് കീഴിൽ 6 വിദേശ വിജയങ്ങളും ദ്രാവിഡിനു കീഴി അഞ്ച് വിദേശ വിജയങ്ങളും ഇന്ത്യ നേടിയിരുന്നു.

Most away wins for India captains

12- VIRAT KOHLI (26 Tests)
11- Sourav Ganguly (28)
06- MS Dhoni (30)
05- Rahul Dravid (17)

Previous articleകപ്പുമായി എത്തിയ ഗോകുലത്തിന് മലബാറിൽ വൻ വരവേൽപ്പ്!!
Next articleബാഴ്സലോണയിൽ ചരിത്രം കുറിച്ച് അൻസു!!