കപ്പുമായി എത്തിയ ഗോകുലത്തിന് മലബാറിൽ വൻ വരവേൽപ്പ്!!

- Advertisement -

ഡ്യൂറണ്ട് കപ്പ് ജേതാക്കളായ ഗോകുലം കേരള എഫ് സിക്ക് സ്വന്തം നാട്ടിൽ വൻ വരവേൽപ്പ്. ഇന്നലെ കോഴിക്കോട് വിമാനത്താവളത്തിൽ ആണ് ടീമിനെ നൂറു കണക്കിന് ആരാധകർ വൻ സ്വീകരണം നൽകിയത്. രാത്രി 10.30ന് കരരിപ്പൂരിൽ ഇറങ്ങിയ ടീമിനെ മാലയണിയിച്ചും തോളിലേറ്റിയും ചാന്റ്സ് പാടിയും ആരാധകർ വരവേറ്റു.

കൊൽക്കത്തയിൽ വെച്ച് നടന്ന ഡ്യൂറണ്ട് കപ്പ് ടൂർണമെന്റിൽ വമ്പന്മാരെ ഒക്കെ മറികടന്നായിരുന്നു ഗോകുലം കപ്പ് ഉയർത്തിയത്. സെമിയിൽ ഈസ്റ്റ് ബംഗാളിനെയും ഫൈനലിൽ മോഹൻ ബഗാനെയും ആണ് ഗോകുലം കേരള എഫ് സി പരാജയപ്പെടുത്തിയത്. 22 വർഷത്തിനു ശേഷമാണ് ഒരു കേരള ക്ലബ് ഡ്യൂറണ്ട് കപ്പ് സ്വന്തമാക്കുന്നത്. ടൂർണമെന്റിൽ 11 ഗോളുകളുമായി ഹീറൊ ആയ മാർക്കസിനെ തോളിലേറ്റിയാണ് ആരാധകർ ഇന്നലെ എയർപ്പോർട്ടിൽ നിന്ന് പുറത്തേക്ക് ആനയിച്ചത്.

Advertisement