മിയാൻദാദിന്റെ റെക്കോർഡ് പഴങ്കഥ, ചരിത്രമെഴുതി വിരാട് കൊഹ്ലി

jithinvarghese

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാൻ താരം ജാവേദ് മിയാൻദാദിന്റെ 26 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലി. വെസ്റ്റിൻഡീസിനെതിരായി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് എടുക്കുന്ന താരമായിമാറി ക്യാപ്റ്റൻ കോഹ്ലി. കൊഹ്ലി ഇന്ന് 19 റൺസ് എടുത്ത‌ ശേഷമാണ് മിയാൻദാദിന്റെ റെക്കോർഡ് പഴങ്കഥയായത്.

മിയാൻദാദ് വെസ്റ്റിൻഡീസിനെതിരെ 1930 റൺസ് ആണ് നേടിയിട്ടുള്ളത്. 64 ഇന്നിങ്സുകളിൽ നിന്നായിരുന്നു ഇത്രയും റൺസ് മിയാൻദാദ് നേടിയത്. വെറും 34 ഇന്നിങ്സിൽ നിന്നാണ് കോഹ്ലി പാകിസ്താൻ താരത്തിന്റെ റെക്കോർഡ് തിരുത്തിയെഴുതിയത്. 70 ശരാശരിയിലായിരുന്നു കോഹ്ലിയുടെ നേട്ടം. ഏഴു സെഞ്ച്വറിയും കോഹ്ലി വെസ്റ്റിൻഡീസിനെതിരെ നേടിയിട്ടുണ്ട്.