കോഹ്ലി 51 റൺസ് എടുത്ത് പുറത്ത്, ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക്

- Advertisement -

ന്യൂസിലൻഡിന് എതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ ഭേദപ്പെട്ട സ്കോറിലേക്ക്. 29 ഓവർ പിന്നിട്ടപ്പോൾ 157-3 എന്ന നിലയിലാണ് ഇന്ത്യ ഉള്ളത്. ഓപ്പൺർമാര രണ്ടു പേരും അടുത്തടുത്ത് പുറത്തായെങ്കിലും ക്യാപ്റ്റൻ കോഹ്ലിയുടെ ബലത്തിൽ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്നു. പക്ഷെ കോഹ്ലി തന്റെ അർധ സെഞ്ച്വറി പൂർത്തിയാക്കിയ ഉടനെ പുറത്തായി. 51 റൺസെടുത്ത കോഹ്ലിയെ ഇഷ് സോധിയാണ് പുറത്താക്കിയത്. 63 പന്തിൽ ആറു ഫോർ ഉൾപ്പെടുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്.

നേരത്തെ ഓപ്പണർമാരായ പ്രിത്വി ഷാ 20 റൺസുമായും മായങ്ക് അഗർവാൾ 32 റൺസുമായും പുറത്തായിരുന്നു. ഇപ്പോൾ 41 റൺസുമായി ശ്രേയസ് അയ്യറും റൺസ് ഒന്നും എടുക്കാതെ കെ എൽ രാഹുലുമാണ് ക്രീസിൽ ഉള്ളത്. ന്യൂസിലൻഡിനു വേണ്ടി ഇഷ് സോധി, സൗതി, ഗ്രാൻഡ്ഹൊമെ എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

Advertisement