ഹാലൻഡ് വീണ്ടും ഗോളടിച്ചു, പക്ഷെ ഡോർട്ട്മുണ്ടിന് തോൽവ

- Advertisement -

ഏർലിംഗ്‌ ഹാലൻഡ് വീണ്ടും ഗോളടിച്ചെങ്കിലും ഡി എഫ് ബി പോകൽ മത്സരത്തിൽ ഡോർട്ട്മുണ്ടിന് തോൽവി. വെർഡർ ബ്രെമന് എതിരെ 3-2 നാണ് അവർ തോൽവി വഴങ്ങിയത്. ഇതോടെ അവർ ടൂർണമെന്റിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

ആദ്യ പകുതിയിൽ രണ്ടു ഗോളുകൾ നേടിയാണ് ബ്രെമൻ മത്സരത്തിൽ നിയന്ത്രണം ഏറ്റെടുത്തത്. ഡേവി സെൽകെ, ലിയാനാർഡോ ബിറ്റേൻകോർട്ട് എന്നിവരാണ് ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഹാലൻഡ് ഒരു ഗോൾ മടക്കി ഡോർട്ട്മുണ്ടിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചെങ്കിലും 71 ആം മിനുട്ടിൽ ബ്രെമൻ മിലോട്ട് റാഷികയുടെ ഗോളിൽ അവർ സ്കോർ 3-1 ആകി. 78 ആം മിനുട്ടിൽ റെയ്‌നയുടെ ഗോളിൽ ഡോർട്ട്മുണ്ട് സ്കോർ 3-2 ആകിയെങ്കിലും പിന്നീട് സമനില ഗോൾ കണ്ടെത്താൻ അവർക്ക് സാധിച്ചില്ല.

Advertisement