“രാഹുലിനെ മൂന്ന് ഏകദിനങ്ങളിലും കളിപ്പിക്കണം”

കെ എൽ രാഹുലിനെ പുറത്തിരുത്തുന്നത് ശരിയല്ല എന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. അവസാന ടി20 മത്സരത്തിൽ രാഹുലിനെ ഇന്ത്യ പുറത്തിരുത്തിയിരുന്നു. അത് ആറു ബൗളർമാരെ കളിക്കാൻ വേണ്ടി ആണ് എന്ന് താൻ മനസ്സിലാക്കുന്നു. എന്നാൽ രാഹുലിനെ ആ മത്സരത്തിലും കളിപ്പിക്കണം എന്നായുരുന്നു തന്റെ അഭിപ്രായം എന്ന് ഗംഭീർ പറഞ്ഞു. ഒരു ഫോമിൽ ഇല്ലാത്ത താരത്തെ തിരികെ ഫോമിൽ എത്തിക്കാൻ അതാണ് ശരിയായ മാർഗം. ഗംഭീർ പറഞ്ഞു.

രാഹുലിനെ പുറത്ത് ഇരുത്തുന്നത് താരത്തെ മാനസികമായി തളർത്തുക മാത്രമെ ചെയ്യു എന്നും ഗംഭീർ പറഞ്ഞു. കളിക്കാതെ ബെഞ്ചിൽ ഇരിക്കുന്നത് ഒരിക്കലും നല്ല അവസ്ഥ അല്ല എന്നും ഗംഭീർ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ എല്ലാ ഏകദിനത്തിലും രാഹുൽ കളിക്കേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.