കെ എൽ രാഹുലിന് പരിക്ക്, പന്ത് ഇന്ത്യയുടെ ക്യാപ്റ്റൻ

20220608 182125

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്ക് എതിരായ ടി20 പരമ്പരയിൽ കെ എൽ രാഹുൽ ഉണ്ടാകില്ല. ഇന്ത്യയെ നയിക്കേണ്ടിയിരുന്ന കെ എൽ രാഹുൽ പരിക്കേറ്റ് പരമ്പരയിൽ നിന്ന് പുറത്തായിരിക്കുകയാണ്. രാഹുലിന് പകരം ദക്ഷിണാഫ്രിക്ക പരമ്പരയിൽ റിഷഭ് പന്താകും ഇന്ത്യയെ നയിക്കുക എന്ന് ബി സി സിഐ അറിയിച്ചു. നാളെ പരമ്പര തുടങ്ങാൻ ഇരിക്കെ ആണ് രാഹുൽ പരിക്കേറ്റ് പുറത്തായത്.

ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ ആയിരുന്ന കോഹ്ലി, ഇപ്പോഴത്തെ ക്യാപ്റ്റൻ ആയ രോഹിത് ശർമ്മ, ഒപ്പം സീനിയർ താരമായ ബുമ്ര എന്നിവർ ടീമിനൊപ്പം ഇല്ല എന്നതും ക്യാപ്റ്റൻസി പന്തിലേക്ക് എത്താൻ കാരണമായി. കെ എൽ രാഹുലിന്റെ പരിക്കിനെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ വന്നിട്ടില്ല. റിഷഭ് പന്ത് ഡെൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ ആണ്. എന്നാൽ ഈ സീസണിൽ അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി ഏറെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു.

Previous articleഫ്രോസ്റ്റർ ഇനി സ്പർസിന്റെ ഗോൾ കീപ്പർ
Next articleഇനി ഏകദിനത്തിലും ഹർമൻപ്രീത് ഇന്ത്യയെ നയിക്കും