ഫ്രോസ്റ്റർ ഇനി സ്പർസിന്റെ ഗോൾ കീപ്പർ

അടുത്ത സീസണിലേക്കായി സതാംപ്‌ടണിന്റെ ഗോൾ കീപ്പർ ആയിരുന്ന ഫ്രേസർ ഫോർസ്റ്ററിനെ സ്പർസ് സ്വന്തമാക്കി. രണ്ടു വർഷത്തെ കരാർ ആണ് ഫ്രോസ്റ്റർ സ്പർസിൽ ഒപ്പുവെച്ചത്. ഇന്ന് ഇതു സംബന്ധിച്ച് ഔദ്യോഗികമായി സ്പർസ് ഈ ട്രാൻസ്ഫർ പ്രഖ്യാപിച്ചു.

ഹ്യൂഗോ ലോറിസിന് പിറകിൽ രണ്ടാം ഗോൾ കീപ്പറായാകും ഫ്രോസ്റ്റർ സ്പർസിലേക്ക് എത്തുക. ഫ്രോസ്റ്റർ ഫ്രീ ഏജന്റായാണ് സ്പർസിൽ എത്തി‌യത്‌. സ്പൃസിന്റെ ബേക്കപ്പ് ഗോൾ കീപ്പറായിരുന്ന പിയർലൂജി ഗൊല്ലിനി ലോൺ കഴിഞ്ഞ് അറ്റലാന്റയിലേക്ക് മടങ്ങിയിരുന്നു. ഇതിനു പകരമാണ് ഫ്രോസ്റ്ററിനെ സിഅൻ ചെയ്തത്.

34കാരനായ ഫ്രോസ്റ്റർ 2014 മുതൽ സൗതാമ്പ്ടണ് ഒപ്പം ഉണ്ട്. മുമ്പ് ഇംഗ്ലീഷ് ദേശീയ ടീമിനായും ഫ്രോസ്റ്റർ കളിച്ചിട്ടുണ്ട്. സെൽറ്റിക്, നോർവിച് സിറ്റി, ന്യൂകാസിൽ എന്നീ ക്ലബുകൾക്കായും ഫ്രോസ്റ്റർ കളിച്ചിട്ടുണ്ട്.