വിമർശകർക്ക് മറുപടിയുമായി കെ എൽ രാഹുൽ

അവസാന കുറച്ച് കാലമായി ഫോം കണ്ടെത്താൻ കഷ്ടപ്പെടുന്ന ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുൽ ഇന്ന് അവസാനം തന്റെ ഫോമിലേക്ക് തിരികെയെത്തി. ഇന്ന് ബംഗ്ലാദേശിന് എതിരായ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയാണ് രാഹുൽ മടങ്ങിയത്. ഈ ലോകകപ്പിലെ രാഹുലിന്റെ ആദ്യ അർധ സെഞ്ച്വറി ആണിത്. ഇതിനു മുമ്പ് മൂന്ന് തവണ ഇറങ്ങിയപ്പോഴും രാഹുലിന് രണ്ടക്കം കാണാൻ ആയിരുന്നില്ല.

കെ എൽ രാഹുൽ 22 11 02 14 30 11 785

ഇന്ന് 32 പന്തിൽ നിന്ന് 50 റൺസ് എടുക്കാൻ രാഹുലിനായി. നാലു സിക്സും മൂന്ന് ബൗണ്ടറിയും അടങ്ങുന്നത് ആയിരുന്നു രാഹുലിന്റെ ഇന്നിങ്സ്. ഇന്ന് രാഹുൽ അടിച്ച ഒരോ ഷോട്ടും അദ്ദേഹം ഫോമിലേക്ക് മടങ്ങി എത്തി എന്നതിന്റെ സൂചനകൾ ആയിരുന്നു. അവസാന കുറച്ച് കാലമായി ഏറെ വിമർശനങ്ങൾ നേരിടുന്ന രാഹുൽ ഈ ഇന്നിങ്സോടെ തന്റെ ഫോമിലേക്ക് തിരികെ വരും എന്നും നല്ല പ്രകടനങ്ങൾ തുടരും എന്നും പ്രതീക്ഷിക്കാം.