ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ്, കെവിന്‍ സിന്‍ക്ലയര്‍ ടീമിൽ

ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കായുള്ള വെസ്റ്റിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങള്‍ ഉള്ള പരമ്പരയ്ക്കായുള്ള 14 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാര്‍ബഡോസിൽ ഡേ നൈറ്റ് മത്സരങ്ങളായാണ് മൂന്ന് മത്സരങ്ങളും നടത്തുക. 2023 ലോകകപ്പിന് നേരിട്ട് യോഗ്യത നേടുവാനുള്ള വെസ്റ്റിന്‍ഡീസിന്റെ സാധ്യതകള്‍ ഈ പരമ്പരയെ ആശ്രയിച്ചിരിക്കുന്നു.

കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്ക്കെതിരെ ടി20 പരമ്പരയിൽ അരങ്ങേറ്റം നടത്തിയ കെവിന്‍ സിന്‍ക്ലയറിനെ ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലെഫ്റ്റ് ആം സ്പിന്നര്‍ ഗുഡകേഷ് മോട്ടിയെ ടീമിലുള്‍പ്പെടുത്തിയെങ്കിലും താരം ഫിറ്റ്നെസ്സ ടെസ്റ്റ് തെളിയിക്കേണ്ടതുണ്ട്.

വെസ്റ്റിന്‍ഡീസ്: Nicholas Pooran (c), Shai Hope (vc), Shamarh Brooks, Keacy Carty, Shimron Hetmyer, Jason Holder, Akeal Hosein, Alzarri Joseph, Brandon King, Kyle Mayers, Gudakesh Motie (subject to fitness), Keemo Paul, Jayden Seales, Kevin Sinclair.

Story Highlights: Kevin Sinclair included in 14-man West Indies squad for the three-match ODI series against New Zealand.