വലിയ താരങ്ങളില്ലാത്തപ്പോള്‍ അവസരത്തിനൊത്തു യുവ താരങ്ങള്‍ ഉയര്‍ന്നു – സിക്കന്ദര്‍ റാസ

സിംബാബ്‍വേയുടെ ബംഗ്ലാദേശിനെതിരെയുള്ള ടി20, ഏകദിന പരമ്പര വിജയത്തിൽ താന്‍ എടുത്ത് പറയുന്നത് യുവ താരങ്ങളുടെ പ്രകടനങ്ങളാണെന്ന് പറഞ്ഞ് സിക്കന്ദര്‍ റാസ. ടീം എന്ന നിലയിൽ ഈ പരമ്പരയിലെ ഏറ്റവും വലിയ പോസിറ്റീവ് കാര്യം ഈ പരമ്പരയിൽ കളിച്ച യുവ താരങ്ങളുടെ എണ്ണമാണ്. അവര്‍ അവസരത്തിനൊത്തുയരുകയും ചെയ്തുവെന്നും റാസ കൂട്ടിചേര്‍ത്തു.

പല വലിയ താരങ്ങളും പരിക്കും മറ്റു കാരണങ്ങളാലും പരമ്പരയിൽ കളിച്ചിരുന്നില്ല. സിംബാബ്‍വേ അധികം മത്സരങ്ങള്‍ കളിക്കാത്തതിനാൽ തന്നെ അത്രയധികം മത്സരപരിചയമില്ലാത്ത യുവതാരങ്ങളാണ് പകരക്കാരായി എത്തിയത്. അവരെല്ലാം തന്നെ മികവ് പുലര്‍ത്തിയത് വലിയ കാര്യമാണെന്നും സിക്കന്ദര്‍ റാസ വ്യക്തമാക്കി.

 

Story Highlights: Sikander Raza lauds performances of youngsters in Zimbabwe’s series win over Bangladesh.