കേശവ് മഹാരാജിന്റെ ഇരട്ട പ്രഹരം, പാക്കിസ്ഥാന്റെ നില പരുങ്ങലില്‍

Keshavmaharaj

റാവല്‍പിണ്ടി ടെസ്റ്റില്‍ പാക്കിസ്ഥാന്റെ തുടക്കം മോശം. ആദ്യ ദിവസത്തെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 63/3 എന്ന നിലയിലാണ്. കേശവ് മഹാരാജ് രണ്ടും ആന്‍റിക് നോര്‍ക്കിയ ഒരു വിക്കറ്റും നേടിയപ്പോള്‍ ആദ്യ സെഷനില്‍ തന്നെ പാക്കിസ്ഥാന് 3 വിക്കറ്റുകള്‍ നഷ്ടമായി. നാലാം വിക്കറ്റില്‍ ഇതുവരെ 41 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസം – ഫവദ് അലം കൂട്ടുകെട്ടാണ് പാക്കിസ്ഥാന് ആശ്വാസം നല്‍കിയത്.

15 റണ്‍സ് നേടിയ ഇമ്രാന്‍ ബട്ടിനെ ആണ് കേശവ് മഹാരാജ് ആദ്യം പുറത്താക്കിയത്. തന്റെ അടുത്ത ഓവറില്‍ അസ്ഹര്‍ അലിയെയും കേശവ് മഹാരാജ് മടക്കി. തൊട്ടടുത്ത ഓവറില്‍ ആബിദ് അലിയുടെ വിക്കറ്റ് ആന്‍റിക് നോര്‍ക്കിയ നേടിയതോടെ പാക്കിസ്ഥാന്‍ 22/3 എന്ന നിലയിലേക്ക് വീണു.

അവിടെ നിന്ന് ബാബര്‍ അസമും ഫവദ് അലവും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 41 റണ്‍സ് നേടിയാണ് പാക്കിസ്ഥാനെ ലഞ്ച് വരെ എത്തിച്ചത്. ബാബര്‍ 24 റണ്‍സും ഫവദ് അലം 16 റണ്‍സുമാണ് നേടിയിട്ടുള്ളത്.

Previous article“മുംബൈ സിറ്റി വിജയം അർഹിച്ചിരുന്നില്ല” – കിബു വികൂന
Next articleഇന്ത്യക്കെതിരായ പരമ്പരക്ക് മുൻപ് ഇംഗ്ലണ്ടിന് വമ്പൻ തിരിച്ചടി