ഇന്ത്യക്കെതിരായ പരമ്പരക്ക് മുൻപ് ഇംഗ്ലണ്ടിന് വമ്പൻ തിരിച്ചടി

- Advertisement -

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇംഗ്ലണ്ടിന് വമ്പൻ തിരിച്ചടി. ഇംഗ്ലണ്ട് ബാറ്റ്സ്മാൻ സാക്ക് ക്രാളിക്കേറ്റ പരിക്കാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ പരിശീലനത്തിന് വന്ന താരം മാർബിളിൽ തെന്നി വീഴുകയായിരുന്നു. താരത്തിന്റെ വലത് കൈക്കാണ് പരിക്കേറ്റത്.

ഇതോടെ ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ സാക്ക് ക്രാളിക്ക് കളിക്കാനാവില്ല. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ലക്‌ഷ്യം വെച്ച് ഇറങ്ങുന്ന ഇംഗ്ലണ്ടിന്റെ സാക്ക് ക്രാളിയുടെ പരിക്ക് കനത്ത തിരിച്ചടിയാണ്. ഇതോടെ ബാറ്റിംഗ് നിരയിൽ മൂന്നാം സ്ഥാനത്ത് പുതിയ ആളെ കണ്ടെത്താൻ ഇംഗ്ലണ്ട് നിർബന്ധിതരാകും. നാളെ ചെന്നൈയിൽ വെച്ചാണ് ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

Advertisement