വിജയ് മെര്‍ച്ചന്റ് ട്രോഫി കേരള ടീം പ്രഖ്യാപിച്ചു

2018-19 സീസണ്‍ വിജയ് മെര്‍ച്ചന്റെ ട്രോഫിയുടെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരളത്തിന്റെ ടീം പ്രഖ്യാപിച്ചു. അണ്ടര്‍ 16 ടൂര്‍ണ്ണമെന്റില്‍ കേരളത്തിനെ വരുണ്‍ നായനാര്‍ നയിക്കും. രോഹിത് നായര്‍ ആണ് വൈസ് ക്യാപ്റ്റന്‍. ടീമിന്റെ കോച്ചായി സോണി ചെറുവത്തൂരും, എം രാജഗോപാലും ചുമതല വഹിക്കും. ഫിസിയോയായി അരുണ്‍ റോയിയെയും ട്രെയിനറായി അഖില്‍ എസിനെയും നിയമിച്ചിട്ടുണ്ട്.

കേരളം: വരുണ്‍ നായനാര്‍, രോഹന്‍ നായര്‍, കൃഷ്ണ നാരായണന്‍ എപി, റിയ ബഷീര്‍, അഭിഷേക് ജെ നായര്‍, നിരഞ്ജന്‍ വി ദേവ്, അഭി ബിജു, മുഹമ്മദ് സൗഹന്‍, സുധി അനില്‍, റഹാന്‍ റഹിം, ആകാശ് ആര്‍, ശ്രീജേഷ് എസ്‍വി, ഷൗന്‍ റോജര്‍, മോഹിത് കൃഷ്ണ, ഷാരോണ്‍ എസ് എസ്

Previous articleU-16 ഏഷ്യാകപ്പ്; ഓസ്ട്രേലിയ തകർന്നു, ജപ്പാൻ ഫൈനലിൽ
Next articleപ്രീ സീസണിലെ മികച്ച പ്രകടനമാണ് സഹലിനെ ടീമിലെത്തിച്ചതെന്ന് ഡേവിഡ് ജെയിംസ്