റോച്ച് രണ്ടാം ഏകദിനത്തിലുമില്ല

- Advertisement -

പുറം വേദന മൂലം രണ്ടാം ഏകദിനത്തിലും കെമര്‍ റോച്ച് കളിക്കില്ല. ഇന്നലെ ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ താരം കളിച്ചിരുന്നില്ല. 360 റണ്‍സ് നേടിയിട്ടും കളി കൈവിട്ട വിന്‍ഡീസിനു റോച്ചിന്റെ അഭാവം തീരാനഷ്ടമായി മാറുകയായിരുന്നു ഇന്നലെ. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും താരം ലോകകപ്പിനു ഉണ്ടാകുമെന്നുമാണ് വിന്‍ഡീസ് ക്രിക്കറ്റിന്റെ പ്രതീക്ഷ. ടെസ്റ്റ് പരമ്പരയില്‍ 18 വിക്കറ്റുമായി മാന്‍ ഓഫ് ദി സീരീസ് ആയി മാറിയ താരം മികച്ച ഫോമിലാണ് കളിക്കുന്നത്. താരത്തിനു പകരക്കാരനെ ഇതുവരെ വിന്‍ഡീസ് പ്രഖ്യാപിച്ചിട്ടില്ല.

8 ഏകദിനങ്ങളിലായി 114 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് കെമര്‍ റോച്ച്. ലോകകപ്പിനു മുമ്പ് ഇനി അവശേഷിക്കുന്ന മൂന്ന് ഏകദിനങ്ങളിലും(ഇംഗ്ലണ്ട് പരമ്പരയില്‍ താരം പരിക്ക് മാറി തിരിച്ചെത്തിയാല്‍) അയര്‍ലണ്ടില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയും മാത്രമാണ് താരത്തിനു ഫിറ്റ്നെസ് തെളിയിക്കുവാനുള്ള അവസാന അവസരങ്ങള്‍.

Advertisement