കരുണാരത്നേ പൊരുതുന്നു, ലങ്കയ്ക്ക് നാല് വിക്കറ്റ് നഷ്ടം

ബെംഗളൂരു പിങ്ക് ബോള്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം പിരിയുമ്പോള്‍ ലങ്കയ്ക്ക് നാല് വിക്കറ്റ് നഷ്ടം. ജയത്തിനായി ഇനിയും 296 റൺസ് നേടേണ്ട ടീം 151/4 എന്ന നിലയിലാണ്. ക്യാപ്റ്റൻ ദിമുത് കരുണാരത്നേയിലാണ് ശ്രീലങ്കയുടെ പ്രതീക്ഷ. താരം 67 റൺസ് നേടിയിട്ടുണ്ട്.

കുശൽ മെന്‍ഡിസുമായി കരുണാരത്നേ 97 റൺസ് രണ്ടാം വിക്കറ്റിൽ നേടിയ ശേഷം അടുത്തടുത്ത ഓവറുകളിൽ മെന്‍ഡിസിനെയും ആ‍ഞ്ചലോ മാത്യൂസിനെയും നഷ്ടമായ ടീമിന് അധികം വൈകാതെ ധനൻജയ ഡി സിൽവയെയും നഷ്ടമായി.

Ashwinindia

97/1 എന്ന നിലയിൽ നിന്ന് ലങ്ക 105/4 എന്ന നിലയിലേക്ക് വീണ ശേഷം 46 റൺസ് നേടി കരുണാരത്നേ – നിരോഷൻ ഡിക്ക്വെല്ല കൂട്ടുകെട്ടാണ് ലങ്കയെ മുന്നോട്ട് നയിക്കുന്നത്. ഡിക്ക്വെല്ല 10 റൺസ് നേടി ക്രീസിലുണ്ട്. ഇന്ത്യയ്ക്കായി രവിചന്ദ്രന്‍ അശ്വിന്‍ 2 വിക്കറ്റ് നേടി.