കറാച്ചിയിൽ ക്ലച്ച് പിടിക്കാതെ പാക്കിസ്ഥാൻ, 148 റൺസിന് ഓള്‍ഔട്ട്, ഫോളോ ഓൺ വേണ്ടെന്ന് തീരുമാനിച്ച് ഓസ്ട്രേലിയ

കറാച്ചിയിൽ വെറും 148 റൺസിന് ഓള്‍ഔട്ട് ആയി പാക്കിസ്ഥാൻ. 408 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ടെങ്കിലും ഫോളോ ഓൺ വേണ്ടെന്ന് ഓസ്ട്രേലിയ തീരുമാനിക്കുകയായിരുന്നു.

36 റൺസ് നേടിയ ബാബർ അസം ആണ് ടീമിന്റെ ടോപ് സ്കോറ‍‍ർ. നൗമൻ അലിയും ഇമാം ഉള്‍ ഹക്കും 20 വീതം റൺസ് നേടി. മിച്ചൽ സ്റ്റാര്‍ക്ക് മൂന്നും മിച്ചൽ സ്വെപ്സൺ രണ്ടും വിക്കറ്റ് സന്ദര്‍ശകര്‍ക്കായി നേടി.