“കേരള ബ്ലാസ്റ്റേഴ്സ് നാളെ പുതിയ കളി എന്ന പോലെ സമീപിക്കും, എല്ലാ മത്സരങ്ങളും ഫൈനൽ ആണ്”

നാളെ ജംഷദ്പൂരിനെ നേരിടുമ്പോൾ ആദ്യ പാദത്തിൽ നേടിയ വിജയം ഓർക്കില്ല എന്നും അത് ഒരു മുൻ തൂക്കവും തരുന്നില്ല എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ പറഞ്ഞു. മത്സരത്തെ പുതിയ മത്സരം പോലെയാണ് സമീപിക്കുക എന്നും ഇവാൻ പറഞ്ഞു. നാളെ മത്സരം 0-0 എന്ന രീതിയിൽ ആയിരിക്കും ആരംഭിക്കുക. 1-0 എന്നായിരിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

നാളെയും ജംഷദ്പൂർ ആണ് ഫേവറിറ്റുകൾ. ഞങ്ങൾ അണ്ടർ ഡോഗ്സ് ആണ്. ഞങ്ങൾ എല്ലാം വെച്ച് പൊരുതും. ഇവാൻ പറഞ്ഞു. എല്ലാ മത്സരങ്ങളെയും ഞങ്ങൾ ഫൈനൽ പോലെയാണ് സമീപിച്ചിരുന്നത്. നാളെയും ഒരു ഫൈനൽ ആണ് നടക്കാൻ പോകുന്നത്. അദ്ദേഹം പറഞ്ഞു. ആരും ഞങ്ങളെ നാളെ സഹായിക്കാൻ പോകില്ല എന്നും കളത്തിൽ പൊരുതേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.