ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താൻ അനുമതി നിഷേധിച്ച് കർണാടക സർക്കാർ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ബെംഗളൂരിൽ വെച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താനുള്ള അനുമതി നിഷേധിച്ച് കർണാടക സർക്കാർ. കൂടാതെ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് നിർത്തിവെക്കണമെന്ന് പറഞ്ഞ് കർണാടക സർക്കാർ കേന്ദ്ര സർക്കാരിന് കത്ത് അയക്കുകയും ചെയ്തു. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മത്സരങ്ങളാണ് ബെംഗളൂരുവിൽ വെച്ച് നടക്കുന്നത്.

നേരത്തെ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലും ഇന്ത്യൻ പ്രീമിയർ ലീഗ് നേരത്തെ നിശ്ചയിച്ച പോലെ നടക്കുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. പുതിയ സാഹചര്യത്തിൽ ബി.സി.സി.ഐ എന്ത് തീരുമാനിക്കുമെന്ന് വ്യക്തമല്ല. അതെ സമയം ഇന്ത്യൻ പ്രീമിയർ ലീഗ് അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ ബി.സി.സി.ഐ ഉദ്ദേശിക്കുന്നുവെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. മാർച്ച് 29നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങുന്നത്